ഉണരാന്‍ മറന്നതും ഒരുവേള നന്നായി,
പറയാനറയ്ക്കുന്നൊരരുതായ്മകള്‍
പതിവില്ലാക്കാഴ്ചകള്‍,
വഴിയോരക്കാഴ്ചകള്‍, പലതുണ്ട് ചൊല്ലാന്‍
ഒരുവേള,
സത്യങ്ങളുടുതുണിയില്ലാതെയവതരിക്കുമ്പോള്‍,
നീ തലതാഴ്തിയേക്കും,
നിന്‍ ഹൃദയം മുറിഞ്ഞേക്കും
ഇതു നിന്റെ മണ്ണ്,
നീ ഇവിടുന്ന് പരദേശി !
പരദേശിയായുള്ളോര്‍ പറയുന്ന കള്ളങ്ങള്‍-
പരമസത്യങ്ങള്‍ !!
വിന്ധ്യന്നുമപ്പുറം സിന്ധുതന്‍ തീരത്ത്,
ആര്യന്‍ കടന്നു പിന്നാകെ മുടിപ്പിച്ച
ദ്രാവിഡ കുലത്തില്‍ നിന്‍ ആദ്യത്തെ ജന്മം
ദൈവം - ജനിക്കാത്ത ദൈവം,
മരിക്കാത്ത ദൈവം,
ജനിച്ചിടം കണ്ടെത്തി മന്ദിരം പണിയുമ്പോള്‍
ഞാനുമിവിടന്യന്‍
നമ്മളെല്ലാവരും ഇന്നിവിടെയന്യര്‍,
നമ്മളെ പെറ്റൊരീയമ്മക്ക് പോലുമിന്നന്യതാബോധം !
സ്വന്തം കിടാങ്ങളുടെ ചെഞ്ചോര കണ്ടും,
ചുടു കണ്ണീര് കണ്ടും,
കബന്ധങ്ങള്‍ കണ്ടുമെന്നമ്മക്ക് ദുഃഖം
അമ്മ ദുഃഖിച്ചാലും
നെഞ്ച് പിളര്‍ന്നാലും
കണ്ണ് നിറയാത്തവരിന്നു ചൊല്ലുന്നതും -
വന്ദേമാതരം !!
ധര്‍മ്മത്തിന്‍ നെഞ്ചില്‍ ത്രിശൂലം ചെലുത്തീ -
യധര്‍മ്മം ചിരിക്കുന്നു.
ന്യായാസനങ്ങളില്‍ നീതിയുടെ ത്രാസുകളെ -
യാരൊക്കെയോ ചേര്‍ന്ന് കൊഞ്ഞനം കാട്ടുന്നു !
രുധിര പ്രവാഹത്തില്‍ തെരുവുകള്‍ ചുവക്കുന്നു,
ഇനിയുമുണരാതിരിക്കുന്നതോരുവേള നന്നല്ല
ഒരുവേള,
സത്യങ്ങളുടുതുണിയില്ലാതെയവതരിക്കുമ്പോള്‍,
നീ തലതാഴ്തിയേക്കും,
നിന്‍ ഹൃദയം മുറിഞ്ഞേക്കും
പിന്‍കുറി :
വംശവൃക്ഷത്തിന്റെ 'ശാഖ'കളില്‍ കുട്ടിക്കുരങ്ങായി കസര്‍ത്ത് കാണിച്ചു
അവസാനം കുറ്റബോധം തോന്നി താഴേക്കിറങ്ങിയ ദളിത് സുഹൃത്തിന്റെ
കുംബസാരകഥകള്‍ വായിച്ചു.
ഈ ഉണര്‍ത്തുപാട്ട് അവനു വേണ്ടി
വംശവൃക്ഷത്തിന്റെ 'ശാഖ'കളില്‍ കുട്ടിക്കുരങ്ങായി കസര്‍ത്ത് കാണിച്ചു
അവസാനം കുറ്റബോധം തോന്നി താഴേക്കിറങ്ങിയ ദളിത് സുഹൃത്തിന്റെ
കുംബസാരകഥകള്‍ വായിച്ചു.
ഈ ഉണര്‍ത്തുപാട്ട് അവനു വേണ്ടി
No comments:
Post a Comment